പ്രൊവിന്‍സ് ചെയര്മാന് ജോസ് പുതുക്കാട്, സെക്രട്ടറി എന്‍.പി. രാമചന്ദ്രന്, ട്രഷറര്‍ രാജഗോപാല്‍, ചാപ്റ്റര്‍ പ്രസിഡന്റ് എം. വി. ആര് .മേനോന്, സെക്രട്ടറി രാജേഷ് കുമാര്‍, ട്രഷറര്‍ ദിനേശ് മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വള്ളുവനാട് പ്രൊവിന്‍സിന്റെ കീഴില്‍ ഉള്‍പ്പെട്ട പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പുതിയ ചാപ്റ്റുകള്‍ ആരംഭിച്ചത്. കേരളത്തില്‍ തിരുവിതാംകൂര്‍, തിരുകൊച്ചി, വള്ളുവനാട്, മലബാര്‍ എന്നിങ്ങനെ 4 പ്രൊവിന്‍സുകളാണ് നിലവിലുള്ളത്. വയനാട് ദുരന്ത ബാധിതരുടെ കുടുംബത്തിന് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് വള്ളുവനാട്, മലബാര്‍ പ്രൊവിന്സുകളെന്ന് സുരേന്ദ്രന് കണ്ണാട്ട് അറിയിച്ചു.

Comments: